ഗോമസിന് ഇന്ന് ശസ്ത്രക്രിയ, സീസൺ നഷ്ടമായേക്കും!

Newsroom

ഇന്നലെ പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ എവർട്ടൺ താരം ഗോമസ് ഇന്ന് ശസ്ത്രക്രിയക്ക് വിധേയമാകും എന്ന് ക്ലബ് അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം മാത്രമേ താരം എത്രകാലം തിരിച്ചുവരാൻ എടുക്കു എന്നത് വ്യക്തമാവുകയുള്ളൂ. ഈ സീസൺ താരത്തിന് നഷ്ടമായേക്കും എന്നാണ് വിവരങ്ങൾ. ആങ്കിളിൽ വലിയ പരിക്ക് തന്നെയാണ് പറ്റിയിരിക്കുന്നത്.

എവർട്ടൺ ടോട്ടൻഹാം മത്സരത്തിനിടെ ഗോമസിനേറ്റ പരിക്ക് കളി കണ്ടവരെയും കളത്തിൽ ഉണ്ടായിരുന്നവരെയും ഒക്കെ ഒരേ പോലെ ഞെട്ടിച്ചു കളഞ്ഞിരുന്നു. ടോട്ടൻഹാം താരം സോൺ ചെയ്ത ടാക്കിളിനിടെ ആണ് താരത്തിന് കാഴ്ചക്കാരെ വരെ പേടിപ്പിച്ച പരിക്ക് നൽകിയത്. ഇങ്ങനെ ഒരു പരിക്ക് ഉണ്ടായത് ഓർത്ത് കരഞ്ഞു കൊണ്ടാണ് സോൺ കളം വിട്ടിരുന്നത്.