സുവാരസിന് വീണ്ടും പരിക്ക്, മൂന്ന് ആഴ്ചയോളം പുറത്ത്

Photo:Twitter/@Squawka
- Advertisement -

ബാഴ്സലോണയുടെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി കൊണ്ട് സുവാരസിന് പരിക്ക്. പരിഹാരം ഉണ്ടാകുന്നില്ല. ലെവന്റെയ്ക്ക് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു സുവാരസിന് പരിക്കേറ്റത്. വലതു കാലിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് സ്കാനിംഗിനു ശേഷം ബാഴ്സലോണ അറിയിച്ചു. താരത്തിന് ഇനി അടുത്ത മൂന്ന് ആഴ്ചകൾ കളിക്കാൻ ആയേക്കില്ല.

നേരത്തെ സീസൺ തുടക്കത്തിലും സുവാരസിന് സമാനമായ പരിക്ക് നേരിടേണ്ടി വന്നിരുന്നു. ലീഗിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ ബാഴ്സലോണയുടെ സ്ട്രൈക്കർ സുവാരസിന് സീസൺ തുടക്കം നഷ്ടമായിരുന്നു. സുവാരസിന് പരിക്കേറ്റതോടെ ഗ്രീസ്മെൻ നമ്പർ 9 പൊസിഷനിൽ ഇറങ്ങും എന്നാണ് കരുതുന്നത്.

Advertisement