ഐ എസ് എലിൽ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി വില്യംസ്

- Advertisement -

ഐ എസ് എല്ലിലെ രണ്ടാം ആഴ്ചയിലെ മികച്ച ഗോൾ തിരഞ്ഞെടുത്തു. എ ടി കെ കൊൽക്കത്ത താരം ഡേവിഡ് വില്യംസ് നേടിയ ഗോളിനാണ് പുരസ്കാരം ലഭിച്ചത്. ഹൈദരബാദിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളിനാണ് പുരസ്കാരം. വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോളിനുള്ള പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ഈ മികച്ച ഗോൾ പുരസ്ക്കാരത്തോടൊപ്പം ഒക്ടോബറിലെ മികച്ച താരത്തിനുള്ള പുരസ്കാരവും വില്യംസ് സ്വന്തമാക്കി. മൂന്ന് മത്സരങ്ങൾ കളിച്ച വില്യംസ് മൂന്ന് ഗോളുകൾ ഈ ഒക്ടോബറിൽ സ്വന്തമാക്കിയിരുന്നു. ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

Advertisement