പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് ഡി ഹിയക്ക് സ്വന്തം!!

Newsroom

പ്രീമിയർ ലീഗ് 2022-23 സീസണിലെ ഗോൾഡൻ ഗ്ലോവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഷോട്ട്-സ്റ്റോപ്പർ ഡേവിഡ് ഡി ഹിയ സ്വന്തമാക്കി. ഇന്ന് ബൗണ്മതിനെതിരെയും ക്ലീൻ ഷീറ്റ് നേടിയതോടെ ഡി ഹിയ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ ഈ ബഹുമതി സ്വന്തമാക്കി.

ഡി ഹിയ 23 05 14 16 18 41 722

ഡി ഹിയ ഈ സീസണിൽ 36 ലീഗ് മത്സരങ്ങളിൽ നിന്ന് ആകെ 17 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ലിവർപൂളിന്റെ അലിസൺ ബെക്കർ 14 ക്ലീൻഷീറ്റുമായി രണ്ടാമത് നിൽക്കുന്നി. ന്യൂകാസിലിന്റെ നിക്ക് പോപ്പ്, ആഴ്സണലിന്റെ ആരോൺ റാംസ്ഡേൽ എന്നിവർ 13 ക്ലീൻ ഷീറ്റുകൾ വീതം നേടിയും പിറകിൽ ഉണ്ട്.
ഇതിനു മുമ്പ് 2017/18 സീസണിലും ഡി ഹിയ ഈ പുരസ്കാരം നേടിയിട്ടുണ്ട്.