ലിവർപൂളിനേക്കാൾ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് നേടും”

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പുതിയ പ്രതിഭാസങ്ങൾ പ്രതീക്ഷ നൽകുന്നതാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ. സോൾഷ്യറിന്റെ കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കാനും കിരീടങ്ങൾ നേടാനും കഴിവുള്ള ടീമാണെന്ന് നെവിൽ പറഞ്ഞു. ഉടൻ തന്നെ യുണൈറ്റഡ് കിരീടങ്ങൾ നേടി തുടങ്ങും എന്നും അദ്ദേഹം പറ‌ഞ്ഞു.

ലിവർപൂൾ ആദ്യ പ്രീമിയർ ലീഗ് കിരീടം നേടുന്നതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പതിനാലാം പ്രീമിയർ ലീഗ് കിരീടം നേടിയിരിക്കും എന്നും ഫുട്ബോൾ നിരീക്ഷകൻ കൂടിയായ നെവിൽ പറയുന്നു. ലിവർപൂളിനെ ഉപേക്ഷിച്ച് സലാ സമീപ ഭാവിയിൽ പോകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ലുകാകു, ഹെരേര, ഫെല്ലൈനി, വലൻസിയ എന്നിവരെ ഒക്കെ ക്ലബിൽ നിന്ന് ഒഴിവാക്കിയത് തന്നെ ഒലെയുടെ കഴിവാണെന്നും നെവിൽ പറയുന്നു.

Previous articleസെഞ്ചുറിയുമായി നയിച്ച് ക്യാപ്റ്റൻ കൊഹ്ലി, വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ജയം
Next article“റയലിലേക്ക് നെയ്മർ പോയാൽ അത് ലോകത്തെ വലിയ ചതിയായി കണക്കാക്കും”