“റയലിലേക്ക് നെയ്മർ പോയാൽ അത് ലോകത്തെ വലിയ ചതിയായി കണക്കാക്കും”

- Advertisement -

നെയ്മറിനോട് റയൽ മാഡ്രിഡിലേക്ക് പോകരുത് എന്ന് ആവശ്യപ്പെട്ട് ബ്രസീൽ ഇതിഹാസം റിവാൾഡോ. പി എസ് ജി വിടുന്ന നെയ്മറിനായി റയൽ മാഡ്രിഡും രംഗത്തുണ്ട് ർന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് റിവാൾഡോയുടെ പ്രസ്താവന. നെയ്മർ തിരികെ ബാഴ്സലോണയിൽ ആണ് എത്തേണ്ടത് എന്ന് പറഞ്ഞ റിവാൾഡോ, നെയ്മർ റയലിലേക്കാണ് പോകുന്നതെങ്കിൽ അത് ലോകത്തെ വലിയ ചതികളിൽ ഒന്നായിരിക്കും എന്നും പറഞ്ഞു.

റയലിനെ തഴഞ്ഞ് കാറ്റിലോണിയയിലേക്ക് വരുന്നത് ബാഴ്സലോണക്കും നെയ്മറിനും ഒരുപോൽർ നല്ലതാണെന്ന് റിവാൾഡോ പറഞ്ഞു. മുൻ ബാഴ്സലോണ താരം കൂടിയാണ് നെയ്മർ. നെയ്മർ ബാഴ്സലോണയിൽ തിരികെ എത്തി ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്താൽ എല്ലാരും എല്ലാം പൊറുക്കുമെന്ന് റിവാൾഡോ നേരത്തെ പറഞ്ഞിരുന്നു.

Advertisement