സെഞ്ചുറിയുമായി നയിച്ച് ക്യാപ്റ്റൻ കൊഹ്ലി, വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ജയം

ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സ്. വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ. 43 ആം സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് കൊഹ്ലി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 255 റൺസ് എന്ന വിജയ ലക്ഷ്യം 15 പന്ത് ബാക്കി നിൽക്കെ ടീം ഇന്ത്യ മറികടന്നു. 6 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്.

ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്തു. റിവൈസ് ചെയ്ത് ഇന്ത്യ നേടേണ്ട സ്കോറാണ് 255. 99 പന്തുകളിൽ നിന്നും 14 ബൗണ്ടറികൾ ഉൾപ്പടെ കൊഹ്ലി നേടിയ അപരാജിതമായ 114 റൺസാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. കേദാർ ജാഥവ് 19 റൺസുമായി പുറത്താവാതെ നിന്നു.

രണ്ടാം ഓവറിൽ തന്നെ റൺ ഔട്ടിലുടെ രോഹിത്തിനെ(10) ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. 36 റൺസ് എടുത്ത ധവാന്റെ വിക്കറ്റ് ഫാബിയൻ അലൻ വീഴ്ത്തി. പിന്നീട് വന്ന പന്ത് റൺസൊന്നുമെടുക്കാതെ ഫാബിയൻ അലന്റെ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ശ്രേയസ് അയ്യരോടൊപ്പമാണ് (65) കൊഹ്ലി ഇന്ത്യൻ ഇന്നിംഗ്സ് പടുത്തുയർത്തിയത്. 41 പന്തിൽ 5 സിക്സറുളും 3 ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ശ്രേയസ്സിന്റെ ഇന്നിംഗ്സ്.

ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങൾ ജയിച്ച് ക്യാപ്റ്റൻ കൊഹ്ലിയും സംഘവും ഈ ഏകദിന പരമ്പരയും സ്വന്തമാക്കുകയായിരുന്നു.
വെസ്റ്റ് ഇൻഡീസ് ബൗളിംഗ് നിരയിൽ ഫാബിയൻ അലൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ശ്രേയസ്സ് അയ്യറുടെ വിക്കറ്റെടുത്തത് കെമാർ റോച് ആണ്. വെസ്റ്റ് ഇൻഡീസ് ബൗളർമാരെല്ലാം കൊഹ്ലിയുടേയും സംഘത്തിന്റെയും ചൂടറിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത കരീബിയൻസ് ക്രിസ് ഗെയ്ലും ലെവിസും തമ്മിലുള്ള 115 റൺസ് ഓപ്പണിംഗ് പാർട്ട്ണർഷിപ്പാണ് കരീബിയൻസിന് തുണയായത്. 41 പന്തുകളിൽ 5 സിക്സറുകളും 8 ബൗണ്ടറിയുമടക്കം 72 റൺസാണ് ഗെയ്ല് നേടിയത്. ലെവിസ് 43 റൺസ് 29 പന്തുകളിലും നേടി. ഗെയ്ലിനെ ഖലീൽ അഹമ്മദും ലെവിസിന്റെ വിക്കറ്റ് ചഹലും വീഴ്ത്തി.

Previous articleഇസ്‌താംബൂളിൽ വീണ്ടും ലിവർപൂൾ, ചെൽസിയെ വീഴ്ത്തി സൂപ്പർ കപ്പ് സ്വന്തമാക്കി
Next articleലിവർപൂളിനേക്കാൾ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് നേടും”