ജെറാഡ് പകരം ഉനായ് എമെറി ആസ്റ്റൺ വില്ലയിൽ

20221025 011354

മുൻ ആഴ്സണൽ പരിശീലകൻ ഉനായ് എമെറി പ്രീമിയർ ലീഗിൽ തിരികെയെത്തി. ആസ്റ്റൺ വില്ല ആണ് പരിശീലകനായി എമെറിയെ ടീമിലേക്ക് എത്തിച്ചത്. വിയ്യറയലിന്റെ പരിശീലകനായിരുന്നു ഉനായ് എമെറി‌. ആ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം വില്ലയിലേക്ക് എത്തുന്നത്. സ്റ്റീവൻ ജെറാഡിനെ കഴിഞ്ഞ ആഴ്ച് വില്ല പുറത്താക്കിയിരുന്നു. 2020 മുതൽ ഉനായ് എമെറി വിയ്യറയലിന് ഒപ്പം ഉണ്ട്.

വിയ്യറയലിനെ 2020-21 സീസണിൽ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് എത്തിക്കാൻ എമെറിക്ക് ആയിരുന്നു. കഴിഞ്ഞ സീസണിൽ ന്യൂകാസിൽ യുണൈറ്റഡ് ഉനായ് എമെറിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോൾ സ്പെയിൻ വിടാൻ എമെറി തയ്യാറായിരുന്നില്ല. മുമ്പ് പി എസ് ജിയെയും സെവിയ്യയെയും വലൻസിയെയും പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ ആണ് എമെറി.