ജെറാഡിനെ പരിശീലകനായി എത്തിക്കാൻ ആസ്റ്റൺ വില്ല ശ്രമിക്കുന്നു

ഡീൻ സ്മിത്തിനെ പുറത്താക്കിയതിന് പകരമായി ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡിനെ പരിശീലകനായി എത്തിക്കാൻ ആസ്റ്റൺ വില്ല ശ്രമിക്കുന്നു. ഇപ്പോൾ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ പരിശീലകനാണ് ജെറാഡ്. അദ്ദേഹത്തിന് ആസ്റ്റൺ വില്ല മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. ജെറാഡ് പക്ഷെ സീസൺ പകുതിക്ക് വെച്ച് റേഞ്ചേഴ്സിനെ ഉപേക്ഷിക്കാൻ തയ്യാറല്ല. 2018 മുതൽ സ്കോട്ടിഷ് ക്ലബിനൊപ്പം ഉള്ള ജെറാഡ് കഴിഞ്ഞ സീസണിൽ അവരെ സ്കോട്ടിഷ് ചാമ്പ്യന്മാർ ആക്കിയിരുന്നു‌. ഈ സീസണിലും റേഞ്ചേഴ്സ് തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്.

ജെറാഡ് പ്രീമിയർ ലീഗിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും അടുത്ത സമ്മർ വരെ കാത്തിരിക്കാൻ ആണ് ജെറാഡ് ആഗ്രഹിക്കുന്നത്. ജെറാഡിനെ കൂടാതെ ബെൽജിയം പരിശീലകൻ റൊബേർടോ മാർട്ടിനസും ആസ്റ്റൺ വില്ലയുടെ സാധ്യത ലിസ്റ്റിൽ ഉണ്ട്.

Previous articleആദ്യമായി ബ്രസീൽ സീനിയർ ടീമിൽ ഇടം പിടിച്ചു ആഴ്‌സണലിന്റെ ഗബ്രിയേൽ
Next articleഅറേബ്യൻ ശക്തികൾക്ക് തന്ത്രം ഒരുക്കാൻ എഡി ഹോവെ