ആദ്യമായി ബ്രസീൽ സീനിയർ ടീമിൽ ഇടം പിടിച്ചു ആഴ്‌സണലിന്റെ ഗബ്രിയേൽ

Screenshot 20211108 232909

സീസണിൽ അതുഗ്രൻ ഫോമിലുള്ള ആഴ്‌സണലിന്റെ പ്രതിരോധ താരം ഗബ്രിയേൽ മഗൽഹാസ് കരിയറിൽ ആദ്യമായി ബ്രസീൽ സീനിയർ ടീമിൽ. 23 കാരനായ ആഴ്‌സണൽ താരം പരിക്കേറ്റ ലൂക്കാസ് വെരിസിമോക്ക് പകരമാണ് ബ്രസീൽ ടീമിൽ ഇടം പിടിച്ചത്. സീസണിൽ ബെൻ വൈറ്റിന് ഒപ്പം ഗബ്രിയേൽ ആഴ്‌സണൽ പ്രതിരോധത്തിൽ കാഴ്ച വക്കുന്ന മികച്ച പ്രകടനം ആണ് താരത്തിന് ബ്രസീൽ ടീമിൽ ഇടം നൽകിയത്.

രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലാണ് ഗബ്രിയേൽ ഇടം പിടിച്ചത്. വരുന്ന നവംബർ 11 നു കൊളംബിയയെ നേരിടുന്ന ബ്രസീൽ നവംബർ 16 നു ബദ്ധവൈരികൾ ആയ അർജന്റീനയും നേരിടും. ബ്രസീൽ ആദ്യ പതിനൊന്നിൽ ടിറ്റെ ഗബ്രീയേലിനു അവസരം നൽകുമോ എന്നു കണ്ടറിയാം. ഇന്ന് ദേശീയ ടീമിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ ആഴ്‌സണൽ താരമാണ് ഗബ്രിയേൽ. നേരത്തെ എമിൽ സ്മിത് റോ ഇംഗ്ലീഷ് ദേശീയ ടീമിൽ ഇടം പിടിച്ചിരുന്നു.

Previous articleസബ്ബായി ഇറങ്ങാൻ വിസമ്മതിച്ചിട്ടില്ല എന്ന് കൗട്ടീനോ
Next articleജെറാഡിനെ പരിശീലകനായി എത്തിക്കാൻ ആസ്റ്റൺ വില്ല ശ്രമിക്കുന്നു