അറേബ്യൻ ശക്തികൾക്ക് തന്ത്രം ഒരുക്കാൻ എഡി ഹോവെ

Eddie Howe Bournemouth
NEWCASTLE UPON TYNE, ENGLAND - NOVEMBER 09: Eddie Howe of Bournemouth during the Premier League match between Newcastle United and AFC Bournemouth at St. James Park on November 09, 2019 in Newcastle upon Tyne, United Kingdom. (Photo by Robin Jones - AFC Bournemouth/AFC Bournemouth via Getty Images)

സൗദി ഉടമകൾ ഏറ്റെടുത്തത് മുതൽ ഒരു പരിശീലകനായി അന്വേഷണം നടത്തുന്ന ന്യൂകാസിൽ യുണൈറ്റഡ് അവസാനം ഒരു പുതിയ പരിശീലകനെ നിയമിച്ചു. മുൻ ബൗണ്മത് പരിശീലകനായ എഡി ഹോവെ ആണ് ന്യൂകാസിലിൽ എത്തുന്നത്. 2024വരെയുള്ള കരാർ എഡി ഹോവെ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു.

ന്യൂകാസിൽ കോണ്ടെ, ടെൻ ഹാഗ്, ഉനായ് എമിറെ എന്നിവരെ ഒക്കെ പരിശീലക സ്ഥാനത്തേക്ക് സമീപിച്ചിരുന്നു എങ്കിലും അവരൊക്കെ ഓഫർ നിരസിക്കുക ആയിരുന്നു. ബൗണ്മതിലെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ എഡി ഹൊവെ വേറെ ചുമതല ഒന്നും ഏറ്റെടുത്തിരുന്നില്ല. 43കാരൻ മാത്രമായ എഡി ഹോവെ ബൗണ്മതിൽ നല്ല ഫുട്ബോൾ കളിച്ചിരുന്നു എങ്കിലും ബൗണ്മതിന്റെ തകർച്ചയോടെ അദ്ദേഹം പരിശീലക സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു.

ന്യൂകാസിൽ പരിശീലകനാകുന്നതിൽ തനിക്ക് ഏറെ സന്തോഷം ഉണ്ട് എന്നും താനും തന്റെ കുടുംബവും ഈ നീക്കത്തിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു

Previous articleജെറാഡിനെ പരിശീലകനായി എത്തിക്കാൻ ആസ്റ്റൺ വില്ല ശ്രമിക്കുന്നു
Next articleഡെംബലെക്ക് ലോക ഫുട്ബോളിലെ സൂപ്പർ സ്റ്റാർ ആകാൻ കഴിയും എന്ന് സാവി