ജെറാഡ് ഇന്ന് ആൻഫീൽഡിൽ ലിവർപൂളിന് എതിരെ

Img 20211210 221443

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഏവരും ഉറ്റുനോക്കുന്നത് ആൻഫീൽഡിലെ ലിവർപൂൾ ആസ്റ്റൺ വില്ല പോരാട്ടത്തിലാകും. ആസ്റ്റൺ വില്ല പരിശീലകൻ സ്റ്റീവൻ ജെറാഡിന്റെ ആൻഫീൽഡിലേക്കുള്ള വരവാണ് ഈ മത്സരം കൗതുകകരമാക്കുന്നത്. കഴിഞ്ഞ മാസം ആസ്റ്റൺ വില്ലയുടെ പരിശീലകനായി എത്തിയ ജെറാഡ് ചെറിയ സമയം കൊണ്ട് തന്നെ വില്ലയെ അപകടകാരിയായ ടീമാക്കി മാറ്റിയിട്ടുണ്ട്. ജെറാഡിന് കീഴിൽ നാലു മത്സരങ്ങൾ കളിച്ച ആസ്റ്റൺ വില്ല മൂന്ന് വിജയങ്ങൾ നേടി കഴിഞ്ഞു. പരാജയപ്പെട്ടത് മാഞ്ചസ്റ്റർ സിറ്റിയോട് മാത്രമാണ്.

ഇന്ന് ആൻഫീൽഡിൽ പോകുമ്പോൾ വിജയം മാത്രമാണ് തന്റെ ലക്ഷ്യം എന്ന് മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ജെറാഡ് പറഞ്ഞു‌. ജെറാഡിനെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്ത ക്ലോപ്പ് ജെറാഡിന് ആഹ്ലാദിക്കാനുള്ള ഒന്നും ഈ മത്സരത്തിൽ നുന്ന് ലഭിക്കരുത് എന്നാണ് തന്റെ ആഗ്രഹം എന്നും പറഞ്ഞു. ഇന്ന് രാത്രി 8.30നാണ് മത്സരം.

Previous articleവിജയം തുടരാൻ ഗോവ, വിജയം തേടി ബെംഗളൂരു
Next articleപുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോർവിചിന് മുന്നിൽ