പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോർവിചിന് മുന്നിൽ

20211205 211609

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച് സിറ്റിയെ നേരിടും. റാൾഫ് റാങ്നിക് വന്നതു മുതൽ പുതിയ പ്രതീക്ഷകൾ നൽകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിചിൽ നടത്തുന്ന പ്രകടനമാകും ഏവരും ഉറ്റു നോക്കുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫസ്റ്റ് ടീമിന് മൊത്തം വിശ്രമം നൽകിയ റാൾഫ് ഇന്ന് പ്രധാന താരങ്ങളെ തിരികെ ആദ്യ ഇലവനിൽ എത്തിക്കും. ബ്രൂണോയും റൊണാൾഡോയും ഡിഹിയയും തുടങ്ങി ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒക്കെ ഇന്ന് ആദ്യ ഇലവനിൽ എത്തും.

ലൂക് ഷോ തിരികെ എത്തി എങ്കിലും ഇന്ന് അലക്സ് ടെല്ലസിനെ തന്നെ റാൾഫ് ലെഫ്റ്റ് ബാക്കായി ഇറക്കിയേക്കും. വാൻ ബിസാകക്ക് പരിക്ക് ആയതിനാൽ ഡാലോട്ട് തന്നെ റൈറ്റ് ബാക്കിൽ ഇറങ്ങും. ഡാലോട്ട് ക്രിസ്റ്റൽ പാലസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇന്ന് വിജയിച്ചാൽ സ്പർസിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താൻ യുണൈറ്റഡിനാകും. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരാണ് നോർവിച് സിറ്റി. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം.

Previous articleജെറാഡ് ഇന്ന് ആൻഫീൽഡിൽ ലിവർപൂളിന് എതിരെ
Next articleഗാബ ടെസ്റ്റ് ഓസ്ട്രേലിയക്ക്, ഒമ്പതു വിക്കറ്റ് വിജയം