വിജയം തുടരാൻ ഗോവ, വിജയം തേടി ബെംഗളൂരു

20211210 214725

ശനിയാഴ്ച ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എഫ്‌സി ഗോവ ബെംഗളൂരു എഫ്‌സിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനെ ഏഴ് ഗോളുകളുടെ ത്രില്ലർക്ക് ഒടുവിൽ തോൽപ്പിച്ച് ഗോവ തങ്ങളുടെ ആദ്യ വിജയം നേടിയിരുന്നു. ആ വിജയത്തിൽ നിന്ന് ഊർജ്ജം എടുത്ത് സീസൺ നേർവഴിയിലാക്കാൻ ആകും ഗോവയുടെ ലക്ഷ്യം.

മറുവശത്ത് സീസണിലെ അവരുടെ ആദ്യ മത്സരത്തിന് ശേഷം ബ്ലൂസ് ഇതുവരെ വിജയിച്ചിട്ടില്ലാത്ത ടീമാണ് ബെംഗളൂരു. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയോടും അവർ പരാജയപ്പെട്ടിരുന്നു. അഞ്ചു മത്സരങ്ങളിൽ നിന്ന് ആകെ നാലു പോയിന്റ് മാത്രമെ ഇപ്പോൾ ബെംഗളൂരുവിനുള്ളൂ. ഇന്ന് രാത്രി 9.30നാണ് ബെംഗളൂരു ഒഡീഷ മത്സരം.

Previous articleദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി പരിശീലനം ആരംഭിച്ച് രോഹിത് ശർമ്മ
Next articleജെറാഡ് ഇന്ന് ആൻഫീൽഡിൽ ലിവർപൂളിന് എതിരെ