ലിവർപൂൾ കിരീടം നേടിയാലും ‘സ്ലിപ്പായതിന്റെ’ വേദന മാറില്ല എന്ന് ജെറാഡ്

- Advertisement -

ഈ തവണ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടാൻ സാധ്യത വളരെ കൂടുതൽ ആണെങ്കിലും ജെറാഡിനെ ആ കിരീടം ഒന്നും ആശ്വസിപ്പിക്കില്ല. ലിവർപൂൾ ഇതിഹാസം താൻ പണ്ട് സ്ലിപൊ ആയതിനാൽ ലിവർപൂളിന് നഷ്ടപ്പെട്ട കിരീടത്തിന്റെ വേദനയിലാണ്. 2013-14 സീസണിൽ ലിവർപൂളിന്റെ നിർണായക മത്സരത്തിൽ ചെൽസിക്ക് എതിരെ കളിക്കുമ്പോൾ ജെറാഡ് സ്ലിപ്പ് ആയി വീഴുകയും ഡെമ്പബ ഗോൾ അടിക്കുകയും ചെയ്തിരുന്നു. ആ മത്സരത്തിൽ പരാജയപ്പെട്ടതോടെ ലിവർപൂളിന് കിരീടം നഷ്ടമാവുകയും ചെയ്തിരുന്നു.

തന്റെ കലിയ കരിയറിലെ ഏറ്റവും വലിയ മുറിവ് ആണ് ആ വീഴ്ച എന്ന് ജെറാഡ് പറഞ്ഞു. ലൊവർപൂൾ ഇത്തവണ കിരീടം നേടിയാലും ആ മുറിവ് ഉണങ്ങില്ല. കാരണം അത് എന്റെ കരിയറിൽ നടന്നതാണ് അത് എനിക്ക് ഇനി തിരുത്താൻ ആവില്ല ജെറാഡ് പറഞ്ഞു. ഇത്തവണ ലിവർപൂൾ കിരീടം നേടുമെന്നാണ് പ്രതീക്ഷ. ആരാധകൻ എന്ന നിലയിൽ തനിക്ക് അതിൽ സന്തോഷമുണ്ടാകും എന്നാൽ ചെൽസിക്ക് എതിരെ നടന്നത് താൻ മറക്കില്ല എന്നും ജെറാഡ് പറഞ്ഞു.

ലിവർപൂളിനായി 17 വർഷത്തോളം കളിച്ച ജെറാഡ് ഒരു പ്രീമിയർ ലീഗ് കിരീടം പോലും നേടാൻ കഴിയാതെ ആയിരുന്നു കരിയർ അവസാനിപ്പിച്ചത്.

Advertisement