“ആര് പ്രീമിയർ ലീഗ് നേടിയാലും ലിവർപൂൾ നേടരുത്”

Newsroom

ആരൊക്കെ പ്രീമിയർ ലീഗ് കിരീടം നേടിയാലും ലിവർപൂൾ നേടരുത് എന്ന ആഗ്രഹം പറഞ്ഞ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. ഇപ്പോഴത്തെ അവസ്ഥയിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളുമാണ് ലീഗിന്റെ തലപ്പത്ത് ഉള്ളത്. അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായ തനിക്ക് കാണാൻ ഇഷ്ടമുള്ള കാര്യമല്ല എന്ന് നെവിൽ പറഞ്ഞു. രണ്ടു പേരും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വൈരികളാണ്.

ഇവർ രണ്ടു പേരിൽ ആരെങ്കിലുമാണ് കപ്പ് നേടുന്നത് എങ്കിൽ അത് ലിവർപൂൾ ആകരുത് എന്നാണ് തന്റെ ആഗ്രഹമെന്നും നെവിൽ പറഞ്ഞു‌. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എറ്റവും വലിയ വൈരികളാണ് ലിവർപൂൾ. ലിവർപൂളിന് 18 ലീഗ് കിരീടവും മാഞ്ചസ്റ്റർ യുണൈറ്റഡിന് 20 ലീഗ് കിരീടങ്ങളുമാണ് ഇപ്പോഴുള്ളത്. ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ലീഗ് കിരീടങ്ങളുടെ കാര്യത്തിൽ അടുക്കും എന്നതാണ് നെവിൽ ലിവർപൂൾ കപ്പ് അടിക്കരുത് എന്ന് ആഗ്രഹിക്കാൻ കാരണം.