ഗർനാചോയെ വിട്ടു കൊടുക്കില്ല എന്ന് ഉറച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Picsart 22 12 12 18 27 14 526

അർജന്റീനയുടെ യുവതാരം ഗർനാചോയെ ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന് ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് . ഗർനാചോയുടെ കരാർ പുതുക്കാൻ ഉള്ള ശ്രമങ്ങൾ യുണൈറ്റഡ് ശക്തമാക്കുകയാണ്. റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ ഗർനാചോക്ക് ആയി രംഗത്ത് ഉള്ളതാണ് യുണൈറ്റഡ് കരാർ ചർച്ചകൾ വേഗത്തിൽ ആക്കാനുള്ള കാരണം.

ഈ സീസണിൽ സീനിയർ ടീമിൽ അവസരം കിട്ടിയപ്പോൾ എല്ലാം തിളങ്ങിയ ഗർനാചോക്ക് വേതനം ഇരട്ടിയിൽ അധികം ആക്കിയുള്ള കരാർ ആകും യുണൈറ്റഡ് നൽകുക.

അഞ്ചു വർഷത്തെ പുതിയ കരാർ നൽകാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. ഗർനാചോയുടെ ഏജന്റും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ നടക്കുകയാണ്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം ഗർനാചോ സജീവമായി ഉണ്ട്.

20220801 102932

കഴിഞ്ഞ സീസണിലെ ജിമ്മി മർഫി യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി അലഹാൻഡ്രോ ഗാർനാച്ചോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18കാരനായ അർജന്റീന-സ്പാനിഷ് വിംഗർ കഴിഞ്ഞ ചെൽസിയുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റൻ നടത്തിയത്. കഴിഞ്ഞ എഫ് എ യൂത്ത് കപ്പ് ഫൈനലിൽ ഗർനാചോ നടത്തിയ പ്രകടനം താരത്തിന്റെ മികവ് എല്ലാവർക്കും കാണിച്ചു കൊടുത്തിരുന്നു.

2020-ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് യുണൈറ്റഡിലേക്ക് ചേക്കേറിയ ഗാർനാച്ചോ അടുത്തിടെ അർജന്റീന ദേശീയ ക്യാമ്പിലും ഗർനാചോ എത്തിയിരുന്നു.