ലിവർപൂളിന്റെ ലൂയിസ് ഡയസ് ഇനിയും മൂന്ന് മാസം പുറത്തിരിക്കും

Picsart 22 12 12 19 17 45 883

ലിവർപൂളിന്റെ അറ്റാക്കിങ് താരം ലൂയിസ് ഡിയസ് ഇനിയും മൂന്ന് മാസം പുറത്ത് ഇരിക്കേണ്ടി വരും. ഡിയസിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നും ഇനിയും മൂന്ന് മാസം കഴിഞ്ഞ് മാത്രമെ ഡിയസിനെ കളത്തിലേക്ക് കാണാൻ ആകൂ എന്നും ക്ലോപ്പ് ഇന്ന് വ്യക്തമാക്കി.

ഡിയസ് 22 12 12 19 17 56 378

സീസൺ ബ്രേക്കിന് മുമ്പ് ആഴ്സണലിന് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു മിഡ്ഫീൽഡർ തോമസ് പാർട്ടിയുടെ ഒരു ടാക്കിളിൽ ഡിയസിന് പരിക്കേറ്റത്. ലോകകപ്പ് കഴിഞ്ഞു സീസൺ പുനരാരംഭിക്കുമ്പോൾ ഡയസ് ലിവർപൂളിനൊപ്പം ഇറങ്ങും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും അതുണ്ടാകില്ല എന്ന് ക്ലോപ്പ് പറഞ്ഞു. പത്തോളം മത്സരങ്ങൾ ഇതിനകം തന്നെ ഡിയസിന് നഷ്ടപ്പെട്ടു കഴിഞ്ഞു‌