വന്നതു പോലെ പോകാം, ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു

- Advertisement -

വർഷങ്ങളുടെ പ്രയത്നത്തിനു ശേഷം പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിയ ഫുൾഹാം ക്ലബിനെ തിരികെ ചാമ്പ്യൻഷിപ്പിലേക്ക് മടങ്ങാം. ഇന്ന് വാറ്റ്ഫോർഡിനോട് പരാജയപ്പെട്ടതോടെ ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെടും എന്ന് ഉറപ്പായി. ലീഗ് അവസാനിക്കാൻ ഇനിയും 5 മത്സരങ്ങൾ ബാക്കി ഇരിക്കെ ആണ് ഫുൾഹാം റിലഗേറ്റ് ചെയ്യപ്പെടുന്നത്. രണ്ട് ദിവസം മുമ്പ് ഹഡേഴ്സ്ഫീൽഡും പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടിരുന്നു.

ഇന്ന് വാറ്റ്ഫോർഡ് ഫുൾഹാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഡീനി, കികോ, ഹ്യൂസ്, ഡോകൗർ എന്നിവരാണ് വാറ്റ്ഫോർഡിനായി ഇന്ന് സ്കോർ ചെയ്തത്. തുടക്കത്തിൽ ബാബെലിന്റെ ഗോളിൽ ഫുൾഹാം 1-1 എന്നെത്തി എങ്കിലും പിന്നീട് കളി കൈവിട്ടു പോവുകയായിരുന്നു. 33 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് മാത്രമെ ഫുൾഹാമിനുള്ളൂ. ഇനിയുള്ള അഞ്ചു മത്സരങ്ങളും വിജയിച്ചാൽ വരെ ഫുൾഹാമിന് അവസാന മൂന്ന് സ്ഥാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആവില്ല.

Advertisement