ബൊണുചിയും കീനും അടിച്ചു, കിരീടത്തോടടുത്ത് യുവന്റസ്

- Advertisement -

ഇറ്റലിയിൽ യുവന്റസിന് ജയം. കാലിയാരിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെടുത്തിയത്. യുവന്റസിന് വേണ്ടി ബൊണുചിയും മോയിസി കീനും ഗോളടിച്ചു. ഇറ്റലിക്കും യുവന്റസിനുമായി മോയിസി കീനിന്റെ തുടർച്ചയായ നാലാം ഗോളാണിത്. ആദ്യ പകുതി തകർപ്പൻ ഒരു ഹെഡ്ഡറിലൂടെ യുവന്റസിന് ബൊണുചി ലീഡ് നൽകി. രണ്ടാം പകുതിയിൽ മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ട് ബാക്കി നിൽക്കവെയാണ് കീനിലൂടെ യുവന്റസ് വിജയ ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടു കൂടി പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള നാപോളിയേക്കാൾ 18 പോയിന്റിന്റെ ലീഡാണ് യുവന്റസ് നേടിയത്. തുടർച്ചയായ എട്ടാം കിരീടത്തിലേക്കാണ് യുവന്റസിന്റെ കുതിപ്പ്. ഡിബലയും റൊണാൾഡൊയുമടക്കം ഒൻപതാം താരങ്ങൾ ഇല്ലാതെയിറങ്ങിയിട്ടും ജയം നേടിയ യുവന്റസ് അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗിൽ അയാക്സിനെയാണ് നേരിടേണ്ടത്.

Advertisement