ലിവർപൂൾ റൈറ്റ് ബാക്ക് ജെറെമി ഫ്രിംപോങിന് പരിക്ക്. പ്രീമിയർ ലീഗിൽ കഴിഞ്ഞ ആഴ്ച അരങ്ങേറ്റം കുറിച്ച താരത്തിന് ഹാംസ്ട്രിങിന് ആണ് പരിക്കേറ്റത്. ബോർൺമോത്തിനു എതിരായ മത്സരത്തിൽ ആണ് താരത്തിന് പരിക്കേറ്റത് എന്നാണ് റിപ്പോർട്ട്. ഇതോടെ താരം അടുത്ത ഇന്റർനാഷണൽ ബ്രേക്ക് വരെ ടീമിൽ നിന്നു പുറത്താകും.
ഇതോടെ സെപ്റ്റംബർ പകുതിയാവും താരം കളത്തിലേക്ക് തിരിച്ചെത്താൻ. നിലവിൽ കോണർ ബ്രാഡ്ലിയും പരിക്കിൽ നിന്നു പൂർണമായും മുക്തനായിട്ടില്ല. ഇന്ന് പരിശീലനത്തിൽ ബ്രാഡ്ലി തിരിച്ചെത്തിയെങ്കിലും ന്യൂകാസ്റ്റിൽ യുണൈറ്റഡിന് എതിരായ അടുത്ത മത്സരത്തിൽ ജോ ഗോമസ് ആവും ചിലപ്പോൾ ലിവർപൂളിന് ആയി കളിക്കുക. ബയേർ ലെവർകൂസനിൽ നിന്നാണ് ഫ്രിംപോങ് ഈ സീസണിൽ ലിവർപൂളിൽ എത്തിയത്.