ഫ്രെഡ് ഒക്കെ എങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടിക്കൊടുക്കും എന്ന് അറിയില്ല എന്ന് കീൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ റോയ് കീൻ. ഇന്നലെ ലിവർപൂളിനെതിരെ യുണൈറ്റഡ് താരങ്ങൾ നടത്തിയ പ്രകടനം സ്കൂൾ കുട്ടികളെ പോലെ ആയിരുന്നു എന്ന് കീൻ പറഞ്ഞു. എങ്ങനെയാണ് ഫ്രെഡിനെ പോലൊരു താരത്തെ ഒലെ വിശ്വസിക്കുന്നത് എന്ന് തനിക്ക് അറിയില്ല എന്ന് കീൻ പറയുന്നു. ഫ്രെഡിനെ പോലുള്ള താരങ്ങൾ ഉഃടായിരിക്കെ യുണൈറ്റഡ് ഒരു കിരീടം നേടുന്നത് സാധ്യമാവില്ല എന്നും കീൻ പറഞ്ഞു.

ഫ്രെഡ് മാത്രമല്ല ലൂക് ഷോ നടത്തിയ അബദ്ധവും ഒരു പ്രൊഫഷണൽ താരത്തിന് ചേർന്നതല്ല എന്ന് കീൻ പറഞ്ഞു. ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പറായി വളരുമോ എന്നത് സംശയമാണെന്നും കീൻ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാന താരമായ ബ്രൂണൊ ഫെർണാണ്ടസ് മത്സരത്തിന്റെ പകുതി സമയവും നിലത്തു കിടന്നു കരയുക ആയിരുന്നു എന്നും കീൻ പറഞ്ഞു.

Previous articleക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് താരം
Next articleപി എസ് ജിയുടെ പുതിയ ജേഴ്സി എത്തി