ഫ്രാങ്ക് ലാംപാർഡ് ആണ് തനിക്ക് പ്രചോദനമെന്ന് ടാമി അബ്രഹാം

Photo: Twitter/@ChelseaFC
- Advertisement -

ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് ആണ് തനിക്ക് പ്രചോദനമെന്ന് ചെൽസി ഫോർവേഡ് ടാമി അബ്രഹാം. പ്രീമിയർ ലീഗിൽ നോർവിചിനെതിരെ കളിച്ച അബ്രഹാം രണ്ടു ഗോളും മത്സരത്തിൽ നേടിയിരുന്നു. മത്സരത്തിൽ അബ്രഹാമിന്റെയും മേസൺ മൗണ്ടിന്റെയും ഗോളുകളുടെ പിൻബലത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ചെൽസി നോർവിചിനെ തോൽപ്പിച്ചിരുന്നു. പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഫ്രാങ്ക് ലാംപാർഡിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

സീസണിന്റെ തുടക്കത്തിൽ തനിക്ക് കുറച്ച് മോശം സമയമായിരുന്നെന്നും എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലെന്നും ടാമി അബ്രഹാം പറഞ്ഞു. പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് തന്നിൽ അർപ്പിച്ച വിശ്വാസമാണ് തന്റെ പ്രകടനത്തിന് പിന്നിൽ എന്നും അബ്രഹാം പറഞ്ഞു. സൂപ്പർ കപ്പിൽ ലിവർപൂളിനെതിരേ പെനാൽറ്റി നഷ്ടപ്പെടുത്തിയ അബ്രഹാമിനെതിരെ ആരാധകർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അതിനെല്ലാം മറുപടി പറയുന്ന പ്രകടനമായിരുന്നു ടാമി അബ്രഹാം പുറത്തെടുത്തത്.

Advertisement