17 നു പ്രീമിയർ ലീഗിന് മുന്നോടിയായി ആയി ഫാന്റസി പ്രീമിയർ ലീഗും തിരിച്ചു വന്നിരിക്കുകയാണ്. മത്സരം തിരിച്ചു വരുമ്പോൾ മത്സരാക്രമത്തിനു അനുസരിച്ച് ചില മാറ്റങ്ങൾ ഫാന്റസിയിൽ വരുത്തിയിട്ടുണ്ട്. ബാക്കിയുള്ള ചില മത്സരങ്ങൾ ഗെയിം വീക്കിൽ ഉൾപ്പെടുത്തിയതിനു ഒപ്പം ഗെയിം വീക്ക് 30+, ഗെയിം വീക്ക് 31+ എന്നിങ്ങനെ ആവും ഓരോ ആഴ്ചയും ഫാന്റസിയിൽ കാണുക. ഡബിൾ ഗെയിം വീക്ക് ആയ 30+ വീക്കിൽ ആസ്റ്റൺ വില്ല, ഷെഫീൽഡ് യുണൈറ്റഡ്, ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി എന്നി മത്സരങ്ങൾക്ക് പുറമെ 10 മത്സരങ്ങൾ നടക്കും. അതേസമയം ഈ മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പ് ഫാന്റസി മാനേജർമാർക്ക് എത്ര വേണമെങ്കിലും സൗജന്യ മാറ്റങ്ങൾ ടീമിൽ വൈൽഡ് കാർഡ് ഉപയോഗിക്കാതെ തന്നെ വരുത്താൻ സാധിക്കുന്നത് ആണ്.
അതിനോടൊപ്പം മത്സരങ്ങൾ പുനരാരംഭിക്കുന്നതിനു മുമ്പ് താരങ്ങളുടെ വിലയിൽ ഒരു മാറ്റവും സംഭവിക്കില്ല. അതിനോടൊപ്പം തന്നെ മുമ്പ് ഉപയോഗിക്കാതെയിരിക്കുന്ന ട്രിപ്പിൾ ക്യാപ്റ്റൻ, വൈൽഡ് കാർഡ്, ബെഞ്ച് ബൂസ്റ്റ്, ഫ്രീ ഹിറ്റ് തുടങ്ങിയവ സീസൺ അവസാനിക്കുന്നതിനു മുമ്പ് മാനേജർമാർക്ക് ഉപയോഗിക്കാവുന്നത് ആണ്. വൈൽഡ് കാർഡ് അല്ലാത്ത ചിപ്പുകൾ 30 മത്തെ ആഴ്ച തന്നെ ഉപയോഗിക്കാവുന്നതും ആണ്. ക്ലാസിക് ലീഗുകൾ മുമ്പുള്ളത് പോലെ തുടരും എങ്കിലും ഗെയിം വീക്ക് 38 നോട് കൂടി ഹെഡ് റ്റു ഹെഡ് ലീഗുകൾക്ക് അവസാനമായി, ഇനിയുള്ള 9 വീക്കുകൾക്ക് ആയി മാനേജർമാർക്ക് ഹെഡ് റ്റു ഹെഡ് ലീഗുകൾ ആരംഭിക്കാവുന്നത് ആണ്. ഷെഫീൽഡ് യുണൈറ്റഡ്, ആസ്റ്റൺ വില്ല മത്സരത്തിനു മുന്നോടിയായി 17 നു ബുധനാഴ്ച രാത്രി 9.30 തിനു ആണ് ഈ ആഴ്ചയിലെ ഡെഡ് ലൈൻ.