ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റ്, ക്രിസ്റ്റൽ പാലസ് മത്സരം 1-1 നു സമനിലയിൽ. പന്ത് കൈവശം വെക്കുന്നതിൽ ഫോറസ്റ്റ് ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ക്രിസ്റ്റൽ പാലസ് ആണ് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത്. സൂപ്പർ താരം എബിറെചി എസെ ആഴ്‌സണലിലേക്ക് പോയ അഭാവം കാണിക്കാതെയാണ് പാലസ് തുടങ്ങിയത്. 37 മത്തെ മിനിറ്റിൽ ഡാനിയേൽ മുനോസിന്റെ പാസിൽ നിന്നു ഇസ്മയില സാർ നേടിയ ഗോളിൽ അവർ മുൻതൂക്കം കണ്ടെത്തുകയും ചെയ്തു.
അതിനു ശേഷം ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ മാർക് ഗുഹെയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് പാലസിന് നിരാശ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ഡാൻ എന്റോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഹഡ്‌സൺ-ഒഡോയ് പാലസിന് സമനില സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ഇഗോർ ജീസുസിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയതും ഒമാരി ഹച്ചിസന്റെ ശ്രമം ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്ത് പോയതും ഫോറസ്റ്റിന് നിരാശ സമ്മാനിച്ചു. പാലസിന് ഇത് ലീഗിൽ തുടർച്ചയായ രണ്ടാം സമനിലയാണ്.