ഫൊൻസെക ന്യൂകാസിൽ പരിശീലകനാകാൻ സാധ്യത

സ്റ്റീവ് ബ്രൂസിന് പകരം പുതിയ പരിശീലകനായുള്ള ന്യൂകാസിലിന്റെ അന്വേഷ തുടരുകയാണ്. മുൻ റോമ പരിശീലകനായ ഫോൻസെക ആണ് സാധ്യത ലിസ്റ്റിൽ ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇപ്പോഴും ന്യൂകാസിൽ ഉടമകൾ ഒരു പരിശീലകനെയും ഉറപ്പിച്ചിട്ടില്ല.

ഈ കഴിഞ്ഞ സീസൺ അവസാനത്തോടെ ആയിരുന്നു ഫൊൻസെക റോമ ക്ലബ് വിട്ടത്‌. സീരി എയിലെ ദയനീയ പ്രകടനങ്ങളാണ് ഫൊൻസെക പുറത്താകാൻ കാരണം. അവസാന രണ്ടു വർഷമായി എ എസ് റോമയെ നയിച്ചത് ഫൊൻസെക ആയിരുന്നു‌. ഉക്രൈൻ ക്ലബായ ശക്തറിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു ഫൊൻസെക റോമയിൽ എത്തുന്നത്.

ഉക്രൈനിൽ ശക്തറിനൊപ്പം ഫൊൻസെക നടത്തിയ പ്രസിംഗ് ഫുട്ബോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ആ മികവ് ഇറ്റലിയിൽ ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. മുമ്പ് പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ ഐ പി എല്ലിലേക്ക്, പുതിയ ക്ലബിനായി രംഗത്ത്
Next articleബെംഗളൂരു എഫ് സിയുടെ പുതിയ തകർപ്പൻ എവേ ജേഴ്സി എത്തി