മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് ഫ്ലാഷ്ബാക് ടൈം

specialdesk

കഷ്ടകാലത്തിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് കരകയറുന്നതാണ് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി കാണുന്നത്. പരാജയങ്ങളിൽ നിന്നും തിരിച്ചു വന്നു ഒലെ ഗണ്ണാർ സോൾഷ്യാർക്ക് കീഴിൽ പരാജയം അറിയാതെ മുന്നേറുകയാണ് ടീം ഇപ്പോൾ. കളിക്കാരും ആരാധകരും എല്ലാം സന്തോഷവാന്മാരാണ്. അതിനിടയിൽ സന്തോഷം ഇരട്ടിപ്പിക്കുന്ന വാർത്തകൾ ആണ് വന്നിരിക്കുന്നത്, കഴിഞ്ഞ മാസത്തെ പ്രീമിയർ ലീഗിലെ മികച്ച മാനേജർക്കും കളിക്കാരനും ഉള്ള പുരസ്‌കാരം ഓൾഡ് ട്രാഫോഡിൽ എത്തിയിരിക്കുന്നു.

സാർ അലക്സ് ഫെർഗുസണു ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഈ പുരസ്‌കാരം നേടുന്നത്. പുറമെ യുവതാരം മാർക്സ് റാഷ്‌ഫോഡിന് ആണ് മികച്ച താരത്തിനുള്ള പുരസ്കാരവും. ഈ രണ്ടു പുരസ്കാരങ്ങളും ഒരുമിച്ചു യുണൈറ്റഡിൽ എത്തുന്നത് വർഷങ്ങൾക്ക് ശേഷമാണു. കൃത്യമായി പറഞ്ഞാൽ 2011 ജനുവരിയിൽ അലക്സ് ഫെർഗുസണും ദിമിറ്റർ ബെർബറ്റോവും ഈ പുരസ്‌കാരം നേടിയതിനു ശേഷം ഒരുമിച്ചു ഒരു യുണൈറ്റഡ് മാനേജരും കളിക്കാരനും പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടില്ല.

നാളെ ഫുൾഹാമിന്‌ എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി, മത്സരത്തിൽ വിജയിക്കാനായാൽ യുണൈറ്റഡിന് ചെൽസിയെ പിന്തള്ളി നാലാം സ്ഥാനത്ത് എത്താൻ കഴിയും.