ഷർലെയുടെ ഗോളിന് പ്രീമിയർ ലീഗ് അവാർഡ്

- Advertisement -

ഫുൾഹാം താരം ആന്ദ്രെ ഷർലെ നേടിയ ഗോളിന് ജനുവരിയിലെ പ്രീമിയർ ലീഗ് ഗോൾ ഓഫ് ദി മന്ത് അവാർഡ്. ബേൺലിക്ക് എതിരെ താരം നേടിയ ലോങ് റേഞ്ച് ഗോളിനാണ് അവാർഡ്. ജീൻ മിക്കേൽ സീരിക്ക് ശേഷം ഈ സീസണിൽ ഇതേ അവാർഡ് നേടുന്ന രണ്ടാമത്തെ താരമാണ്‌ ഷർലെ.

തനിക്ക് അവാർഡ് നൽകിയ ഗോൾ കരിയറിലെ മികച്ച 3 ഗോളുകളിൽ ഒന്നാണ് എന്നാണ് താരം പ്രതികരിച്ചത്. വില്ലിയൻ, രാഷ്ഫോഡ്, അഗ്യൂറോ, കാലം വിൽസൻ എന്നിവരെ പിന്തള്ളിയാണ് ജർമ്മൻ താരം അവാർഡ് സ്വന്തമാക്കിയത്.

Advertisement