ബാഴ്‌സലോണയ്ക്ക് തിരിച്ചടി, മധ്യനിര താരം ഒരു മാസത്തേക്ക് പുറത്തിരിക്കും

- Advertisement -

എൽ ക്ലാസിക്കോയിൽ സമനില വഴങ്ങിയതിനു പുറമെ ഒരു മോശം വാർത്തയാണ് ബാഴ്‌സലോണയിൽ നിന്നും പുറത്തു വരുന്നത്. ബ്രസീലിയൻ മിഡ്ഫീൽഡർ ആർതർ മെലോ പരിക്ക് മൂലം ഒരു മാസത്തോളം കളത്തിനു പുറത്തിരിക്കേണ്ടി വരും. ഇന്ന് നടത്തിയ ടെസ്റ്റിൽ ആണ് പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്ന് കണ്ടെത്താനായത് എന്ന് ബാഴ്സലോണ പത്ര കുറിപ്പിൽ പറഞ്ഞു.

ഒരു മാസം പുറത്തിരിക്കുന്ന ആർതറിനു ലാലിഗയിൽ അത്‌ലറ്റിക് ക്ലബ്, റയൽ വയ്യഡോയിഡ്, സെവിയ്യ എന്നിവരോടും ചാമ്പ്യൻസ് ലീഗിൽ ലിയോണുമായുള്ള മത്സരങ്ങളും നഷ്ടമാവും. റയൽ മാഡ്രിഡിന് എതിരെയുള്ള കോപ്പ ഡെൽറെയിലെ രണ്ടാം പാദ സെമി ഫൈനലും കൂടാതെ താമസിയാതെ നടക്കുന്ന ലാലിഗയിലെ എൽ ക്ലാസിക്കോയും താരത്തിന് നഷ്ടമാവും.

Advertisement