ഫർമീനോ ഒരു മാസം പരിക്കേറ്റ് പുറത്ത്

Img 20211105 201531

ലിവർപൂളിന്റെ അറ്റാക്കിങ് താരം ഫർമീനോ പരിക്കേറ്റ് പുറത്ത്. താരം ഒരു മാസത്തേക്ക് പുറത്തായിരിക്കും എന്ന് ക്ലബ് അറിയിച്ചു. ഹാംസ്ട്രിങ് ഇഞ്ച്വറി ആണെന്നും അത് സാരമുള്ള പരിക്കാണെന്നും പരിശീലകൻ ക്ലോപ്പ് പറഞ്ഞു. ബുധനാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ 2-0 ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ ആയിരുന്നു ഫിർമിനോക്ക് പരിക്കേറ്റത്.

താരം 12ആം മിനിറ്റിൽ പരിക്കേറ്റ് കളം വിട്ടിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ ടീമിൽ നിന്നും ഫർമീനോ പിന്മാറി. ഫർമീനോക്ക് പകരം വിനീഷ്യസ് ബ്രസീൽ ടീമിൽ എത്തിയിട്ടുണ്ട്. ഓഗസ്റ്റിലും ഫർമീനോ ഹാംസ്ട്രിങ് പരിക്ക് കാരണം ഒരു മാസത്തോളം പരിക്കേറ്റ് പുറത്തായിരുന്നു

Previous articleവിനീഷ്യസ് ബ്രസീൽ സ്ക്വാഡിൽ!!
Next article‘മോശം ഫോമിലായാലും ചില താരങ്ങൾക്ക് ഇംഗ്ലണ്ട് ടീമിൽ ഇടം ഉറപ്പാണ്’ ഇംഗ്ലണ്ട് ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ചു ഇയാൻ റൈറ്റ്