ഫിർമിനോ ആഴ്‌സണലിനെതിരെ തിരിച്ചെത്തും

ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് കാൽമുട്ടിന് പരിക്കേറ്റ ലിവർപൂൾ താരം ആഴ്‌സണലിനെതിരെ നടക്കുന്ന മത്സരത്തിൽ തിരിച്ചെത്തുമെന്ന് സൂചനകൾ. കഴിഞ്ഞ ദിവസം താരം പരിക്ക് മാറി ലിവർപൂളിനോപ്പം പരിശീലനം തുടങ്ങിയിരുന്നു. ഇതോടെയാണ് താരം ഉടൻ തന്നെ ലിവർപൂൾ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ പ്രീമിയർ ലീഗിൽ ലിവർപൂളിനെക്കാൾ 4 പോയിന്റ് താഴെയുള്ള ആഴ്‌സണലിന് ഈ മത്സരം നിർണായകമാണ്. അതെ സമയം ടോപ് ഫോർ ഉറപ്പിക്കാൻ ലിവർപൂളിന് ആഴ്‌സണലിനെതിരെ വിജയം അനിവാര്യമാണ്. ശനിയാഴ്ചയാണ് ഇരുവരും തമ്മിലുള്ള പ്രീമിയർ ലീഗ് പോരാട്ടം. നിലവിൽ 29 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.