ഹര്‍മ്മന്‍പ്രീത് കൗര്‍ കോവിഡ് പോസിറ്റീവ്

Photo: Twitter/@BCCIWomen

ഇന്ത്യയുടെ വനിത ടി20 ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ കോവിഡ് പോസിറ്റീവ്. താരം തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ 1-4ന്റെ പരാജയം ഏറ്റുവാങ്ങിയ ടീമില്‍ അംഗമായിരുന്ന ഹര്‍മ്മന്‍പ്രീത് ടി20 പരമ്പരയില്‍ പരിക്ക് മൂലം കളിച്ചിരുന്നില്ല.

താരം ക്വാറന്റീനിലാണെന്നും താനുമായി കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും ഹര്‍മ്മന്‍പ്രീത് കൗര്‍ ആവശ്യപ്പെട്ടു.