“ലിവർപൂളിൽ വാൻഡൈകിനെ പോലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മഗ്വയർ തിളങ്ങും”

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മഗ്വയർ ഇതിഹാസമായി മാറും എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജോണി ഇവാൻസ്. ലെസ്റ്റർ സിറ്റിയിൽ ഇവാൻസും മഗ്വയറും ഒരുമിച്ചായിരുന്നു കളിച്ചത്. മഗ്വയറിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെ വലിയ ക്ലബിൽ കളിക്കാനുള്ള മികവ് ഉണ്ട് എന്നും. മഗ്വയർ യുണൈറ്റഡിൽ പരാജയമാവില്ല എന്നും ഇവാൻസ് പറഞ്ഞു.

ലിവർപൂൾ വാൻ ഡൈക് വന്നതോടെ എങ്ങനെ മാറിയോ അതുപോലെ മഗ്വയറിന്റെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡിനെയും മെച്ചപ്പെടുത്തും. ഇവാൻസ് പറഞ്ഞു. മഗ്വയറിന്റെ ട്രാൻസ്ഫർ മാഞ്ചസ്റ്റർ യുണൈറ്റഡിനും മഗ്വയറിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്ഫർ തുക നോക്കി ഫുട്ബോൾ കളിക്കാരെ വിലയിരുത്തരുത് എന്നും ജോണി ഇവാൻസ് കൂട്ടിച്ചേർത്തു.