ഫെർണാണ്ടീനോ ഒരു മാസത്തിൽ അധികം പുറത്ത്

20201022 161630
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു താരം കൂടെ പരിക്ക് കാരണം പുറത്ത് ഇരിക്കും. അവരുടെ ഡിഫൻസീവ് മിഡ്ഫീൽഡറായ ഫെർണാണ്ടീനോ ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഇന്നലെയേറ്റ പരിക്ക് സാരമുള്ളതാണെന്നും താരം നീണ്ട കാലം പുറത്തിരിക്കേണ്ടി വരും എന്നും പെപ് ഗ്വാർഡിയോള പറഞ്ഞു. ചുരുങ്ങിയത് ആറാഴ്ച എങ്കിലും ഫെർണാണ്ടീനോ പുറത്ത് ഇരിക്കാൻ ആണ് സാധ്യത. ഒരുപാട് മത്സരങ്ങൾ നടക്കുന്നതിനിടയിൽ ഫെർണാണ്ടീനോയെ കൂടെ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടി ആണെന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു‌.

ഗബ്രിയേൽ ജീസുസ്, കെവിൻ ഡിബ്രുയിൻ, മെൻഡി, ലപോർടെ എന്ന് തുടങ്ങി സിറ്റിയുടെ പരിക്ക് നിര നീളുകയാണ്. ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി വലിയ മത്സരങ്ങൾ ആണ് സിറ്റിക്ക് മുന്നിൽ വരും ആഴ്ചകളിൽ ഉള്ളത്.

Advertisement