സ്ലാട്ടാൻ ഇബ്രാഹിമോവിചിനെ മിലാനിൽ നിലനിർത്താൻ ഒരുക്കങ്ങൾ തുടങ്ങി

- Advertisement -

സ്ലാട്ടാൻ ഇബ്രാഹിമോവിച് ഇറ്റലി വിടാതിരിക്കാൻ ഉള്ള ചർച്ചകൾ എ സി മിലാൻ ആരംഭിച്ചു. ഇപ്പോൾ ഈ സീസൺ അവസാനം വരെയാണ് ഇബ്രയ്ക്ക് ക്ലബിൽ കരാറ്റ് ഉള്ളത്. ഇബ്രാഹിമോവിചിനെ 2022 സീസൺ അവസാനം വരെ ക്ലബിൽ നിലനിർത്താൻ ആണ് എ സി മിലാൻ ഇപ്പോൾ ആലോചിക്കുന്നത്. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ചായിരുന്നു ഇബ്ര മിലാനിൽ എത്തിയത്. അമേരിക്കയിൽ നിന്ന് മിലാനിൽ എത്തിയ ഇബ്ര ടീമിന്റെ പ്രകടനത്തെ ആകെ മാറ്റി എന്ന് പറയാം. ഇബ്രയുടെ സാന്നിദ്ധ്യം ടീമിന്റെ ആത്മവിശ്വാസം തിരികെ വന്നു.

ഈ സീസൺ തുടക്കത്തിലും എ സി മിലാൻ തകർത്തു കളിക്കുകയാണ്. ഇപ്പോൾ സീരി എയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് എ സി മിലാൻ. കഴിഞ്ഞ മത്സരത്തിൽ ഇബ്രയുടെ ഇരട്ട ഗോളുകളുടെ മികവിൽ ഇന്റർ മിലാനെ തോൽപ്പിക്കാനും മിലാനായിരുന്നു. ഇബ്രാഹിമോവിചിന്റെ ഇറ്റലിയിലേക്ക് ഉള്ള മടങ്ങി വരാവോടെ എ സി മിലാൻ ഴയ മിലാൻ ആവുകയാണ് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. പ്രായം ഏറെ ആയെങ്കിലും ഇബ്രയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുന്നുണ്ട്. ജനുവരിയിൽ മാത്രം മിലാനിൽ എത്തിയ ഇബ്ര 10 ഗോളുകൾ കഴിഞ്ഞ സീസണിൽ ക്ലബിനായി നേടിയിരുന്നു. ഈ സീസണിൽ ഇതുവരെ ആറു ഗോളുകളും ഇബ്ര അടിച്ചു. മിലാനു വേണ്ടി ആകെ 100ൽ അധികം മത്സരങ്ങളിൽ കളിച്ച ഇബ്ര 72 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്.

Advertisement