യുണൈറ്റഡ് ഇപ്പോൾ അനുഭവിക്കുന്നത് മൗറീഞ്ഞോയെ പുറത്താക്കിയതിന്റെ ഫലം- ഫെല്ലയ്‌നി

na

മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ വിമർശനവുമായി മുൻ യുണൈറ്റഡ് താരം ഫെല്ലയ്‌നി. ജോസ് മൗറീഞ്ഞോയെ നേരത്തെ പുറത്താക്കിയതിന്റെ ഫലമാണ് ക്ലബ്ബ് ഇപ്പോൾ അനുഭവിക്കുന്നത് എന്നാണ് ഫെല്ലയ്‌നിയുടെ കാഴ്ചപ്പാട്. യുണൈറ്റഡിൽ മൗറീഞ്ഞോയുടെ ടീമിൽ അംഗമായിരുന്ന താരം സോൾശ്യാർ വന്നതോടെ 2019 ജനുവരിയിലാണ് യുണൈറ്റഡ് വിട്ടത്.

‘അവർ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളെ നിയമിച്ചു, അദ്ദേഹത്തിന് നല്ലൊരു ടീം കെട്ടി പടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവർ പുറത്താക്കി’എന്നാണ് മൗറീഞ്ഞോയുടെ പുറത്താക്കലിനെ ലക്ഷ്യം വച്ച് താരം പറഞ്ഞത്. യുണൈറ്റഡിൽ മൗറീഞ്ഞോക്ക് കീഴിൽ യൂറോപ്പ ലീഗ്, ലീഗ് കപ്പ് കിരീടങ്ങൾ നേടിയ ടീമിൽ നിർണായക അംഗമായിരുന്നു 31 വയസുകാരനായ ഫെല്ലയ്‌നി.

മൗറീഞ്ഞോയെ നേരത്തെ പുറത്താക്കി എന്നതും താരം ഏറ്റു പറഞ്ഞു. മൗറീഞ്ഞോയെ പോലെ ഒരു പരിശീലകന് സമയവും ധാരാളം പുതിയ കളിക്കാരെയും ആവശ്യമായിരുന്നു എന്നും ഫെല്ലയ്‌നി ഓർമിപ്പിച്ചു. യുണൈറ്റഡിൽ ചില കളിക്കാർക്ക് എതിരെയും താരം അഭിപ്രായം രേഖപ്പെടുത്തി. കളി അവസാനിച്ച ഉടനെ ചില കളിക്കാർ നേരെ ഡ്രസിങ് റൂമിൽ ചെല്ലുന്നതും സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നതും താരം എടുത്തു പറഞ്ഞു.