ഫാന്റസി പ്രീമിയർ ലീഗ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിനൊപ്പം പ്രീമിയർ ലീഗ് ആരാധകർക്കും കളിക്കാൻ പറ്റിയ ഒരു ഫാന്റസി ഗെയിമാണ് ഫാന്റസി പ്രീമിയർ ലീഗ്.
എന്താണ് എഫ് പി എൽ?
FPL സിംപിളാണ്. ഒരു 15 കളിക്കാരെ തിരഞ്ഞെടുക്കുക. അവര്‍ ശരിക്കുമുള്ള കളിയില്‍ (പ്രീമിയര്‍ ലീഗില്‍) പോയന്റ് നേടിയാല്‍ ആ പോയന്‍റ് നിങ്ങളുടെ ടീമിന്. അത്രേയുള്ളൂ.
FPL ഇല്‍ നമ്മുടെ ടീം തുടക്കത്തില്‍ തന്നെ നാല് ലീഗുകളില്‍ ഓട്ടോമാറ്റിക് ആയി കയറും. അതിലുള്ള മറ്റ് കളിക്കാരുമായാണ് മത്സരം. ഇത് കൂടാതെ നമ്മുക്ക് പ്രൈവറ്റ് ലീഗുകളും ഉണ്ടാക്കാം മറ്റുള്ളവരുടെ പ്രെവറ്റ് ലീഗുകളിലും ചേരാം.
ചെയ്യേണ്ടത് നാലു കാര്യങ്ങൾ;
FPL കളിക്കാന്‍ വെറും നാല് കാര്യങ്ങള്‍ നോക്കിയാല്‍ മതി.
ഒന്ന്- ടീം സെലക്ഷന്‍
ഓരോ കളിക്കാരനും തുടക്കത്തില്‍ ഓരോ വിലയാണ്. മൊത്തം നൂറു പൗണ്ടേ നമുക്ക് ചിലവാക്കാന്‍ സാധിക്കുള്ളൂ. ആ കാശിനു മികച്ച 15 കളിക്കാരെ വാങ്ങുന്നതാണ് കഴിവ്. അതില്‍ മൂന്ന് ഫോര്‍വേര്‍ഡ്, അഞ്ച് മിഡ്, അഞ്ച് ഡിഫണ്ടര്‍, രണ്ടു ഗോളികളെ തിരഞ്ഞെടുക്കണം. കളിക്കാരെ പറ്റി ഒരു ഐഡിയയുമില്ലെങ്കില്‍ ഓട്ടോ പിക്ക് അടിച്ചാല്‍ ഗെയിം തന്നെ കളിക്കാരെ സെലക്ട് ചെയ്ത് തരും. പ്രീമിയര്‍ ലീഗിലെ ഒരു ടീമില്‍ നിന്നും മൂന്നിലധികം കളിക്കാരെ തിരഞ്ഞെടുക്കാനും പറ്റില്ല.
ഈ 15 കളിക്കാരില്‍ ഒരു ഗോളി അടക്കം 4 പേര്‍ ബെഞ്ചില്‍ ആയിരിക്കും. ബാക്കി 11 പേരുടെ പോയന്‍റ് ആണ് ടീമിന് കിട്ടുക. ഇതില്‍ തന്നെ ഒരാളെ കാപ്റ്റനും വൈസ് കാപ്റ്റനും ആക്കാം. കാപ്റ്റന് ഇരട്ടി പോയന്‍റ് ലഭിക്കും. കാപ്റ്റന്‍ കളിച്ചില്ലെങ്കില്‍ വൈസ് കാപ്റ്റന് കിട്ടും.
ഈ 11 പേരില്‍ മിനിമം മൂന്ന് ഡിഫന്‍ഡര്‍ ഉണ്ടാവണം.
രണ്ട്- ട്രാന്‍സ്ഫര്‍
നമ്മുടെ ടീമില്‍ ഉള്ള കളിക്കാരന് പരിക്ക് പറ്റുകയോ നന്നായി കളിക്കുന്നില്ലെങ്കിലോ അല്ലെങ്കില്‍ മാച്ച് ഫിക്ച്ചര്‍ ടഫ് ആവുകയോ മറ്റോ ആണെങ്കില്‍ നമ്മുക്ക് കളിക്കാരെ മാറ്റം.
കളി നടക്കുന്ന ഓരോ ആഴ്ച്ചയെയും ഓരോ ഗെയിം വീക്ക് ആയിട്ടാണ് കണക്കാക്കുക. പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിനു മുന്‍പ് വരെ എത്രെ വേണെമെങ്കിലും കളിക്കാരെ മാറ്റം. തുടങ്ങി കഴിഞ്ഞാല്‍ അടുത്ത ഓരോ ഗെയിം വീക്ക് തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ട്രാന്‍സ്ഫര്‍ ചെയ്യണം. ഗെയിം വീക്കിന്‍റെ ഇടയ്ക്ക് വെച്ച് കളിക്കാരെ മാറ്റാന്‍ പറ്റില്ല. പിന്നെ മാറ്റാന്‍ അടുത്ത ഗെയിം വീക്ക് വരെ കാത്തിരിക്കണം.
അതേപോലെ ഒരു ഗെയിം വീക്കില്‍ ടീമില്‍ നിന്ന് ഫ്രീയായി ഒരാളെയോ മാറ്റാന്‍ പറ്റുള്ളൂ. അതില്‍ കൂടുതല്‍ മാറ്റണമെങ്കില്‍ 4 പോയന്‍റ് വെച്ച് പോവും. അഥവാ ആരെയും മാറ്റിയില്ലെങ്കില്‍ അടുത്ത ഗെയിം വീക്കില്‍ രണ്ടു പേരെ ഫ്രീ ആയി മാറ്റാം. പക്ഷെ ആ ഗെയിം വീക്കിലും മാറ്റിയില്ലെങ്കില്‍ അത് കഴിഞ്ഞുള്ള ഗെയിം വീക്കില്‍ മൂന്നു പേരെ മാറ്റാന്‍ പറ്റില്ല. രണ്ടു പേരെ തന്നെയോ പറ്റൂ. കാരണം വെറുതെ വിടുന്ന ഫ്രീ ട്രാന്‍സ്ഫര്‍ ഒരു ഗെയിം വീക്കിനപ്പുറം നീളില്ല.
FPL കളിക്കാന്‍ മിനിമം അറിയേണ്ട രണ്ടു കാര്യങ്ങള്‍ ആണ് മുകളില്‍ പറഞ്ഞത്. ഇനി ഒരു രണ്ടു കാര്യങ്ങള്‍ കൂടി നോക്കിയാല്‍ മതി.
മൂന്ന്- ചിപ്സ്
ഒന്ന് ഫ്രീ ഹിറ്റ്. ഇത് എടുത്താല്‍ ഒരു ഗെയിം വീക്കില്‍ നമുക്ക് പുതിയൊരു ടീമിനെ താത്കാലികമായി വെക്കാം. അടുത്ത ഗെയിം വീക്കില്‍ പഴയ ടീം തന്നെ നിലവില്‍ വരും.
പ്രീമിയര്‍ ലീഗിലെ രണ്ടാം പകുതിയില്‍ ഫിക്ച്ചര്‍ ചേഞ്ച് വരുമ്പോള്‍ ഇത് ഉപയോഗിക്കാം.
രണ്ടാമത്തെ ചിപ്പ് ബെഞ്ച് ബൂസ്റ്റ്. ഇത് എടുത്താല്‍ ആ ഗെയിം വീക്കില്‍ ബെഞ്ചിലെ കളിക്കാരുടെ പോയന്‍റ് കൂടി കിട്ടും.
മൂന്നാമത്തെ ചിപ്പ് ട്രിപ്പിള്‍ ക്യാപ്റ്റന്‍. പേര് പോലെ തന്നെ ഈ ചിപ്പ് എടുത്താല്‍ ക്യാപ്റ്റന്‍റെ പോയന്റ്സ് ആ ഗെയിം വീക്കില്‍ മൂന്ന് ഇരട്ടിയാക്കും.
എന്നാല്‍ എല്ലാം ഓരോ പ്ലേറ്റ് പോരട്ടെ എന്ന് പറഞ്ഞു മൂന്ന് ചിപ്പും കൂടി എടുക്കാന്‍ വരട്ടെ. ഈ മൂന്നു ചിപ്പും ഒരു സീസണില്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ. അത് കൊണ്ട് മികച്ച സമയത്തിനു വേണ്ടി കാത്തിരിക്കണം.
നാല്- വൈല്‍ഡ് കാര്‍ഡ്
ഇതും ചിപ് പോലെ തന്നെയാണ്. ഇത് എടുത്താല്‍ നമുക്ക് എത്രെ കളിക്കാരെ വേണെമെങ്കിലും ഫ്രീയായി ട്രാന്‍സ്ഫര്‍ ചെയ്യാം. നേരെത്തെ പറഞ്ഞ ഒരു ഫ്രീ ട്രാന്‍സ്ഫര്‍ പരിധിയില്ലാതെ. പ്രീമിയര്‍ ലീഗിന്‍റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ തവണ ഈ ചിപ് ഉപയോഗിക്കാം. ടീമിലെ കുറെ കളിക്കാരെ പോയന്‍റ് നഷ്ടപ്പെട്ടാതെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വന്നാല്‍ ആണ് ഇത് ഉപയോഗിക്കേണ്ടി വരുക.
ഇത്രേയുള്ളൂ FPL. നിങ്ങളുടെ കളിക്കാരന് എങ്ങനെയാണ് പോയന്‍റ് നേടുക എന്നറിയാന്‍ താഴെയുള്ള ടേബിള്‍ നോക്കുക.
ഇനി ടീം സെറ്റ് ചെയ്ത് കളിച്ചോള്ളൂ. ഒപ്പം ഫാൻപോർട്ടിന്റെ ഫാന്റസി ലീഗിലും ചേരൂ.
ഫാൻപോർട്ടിന്റെ ലീഗിൽ ചേരാൻ-
https://fantasy.premierleague.com/?autojoin-code=35624-8127
ലീഗ് കോഡ്: 35624-8127
ഹെഡ് ടു ഹെഡ് ലീഗ്:
https://fantasy.premierleague.com/?autojoin-code=35624-145486
ഹെഡ് ടു ഹെഡ് കോഡ്: 35624-145486
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial