ബ്രസീലിയൻ വിങ്ങർ എവർട്ടണിലേക്കോ?

- Advertisement -

ബോർഡെക്സിന്റെ ബ്രസീലിയൻ താരം മാൽകോം പ്രീമിയർ ലീഗ് സൈഡ് എവർട്ടണിൽ ചേർന്നേക്കും. 21 വയസുകാരനായ മാൽകോമിന്റെ ട്രാൻസ്ഫർ സംബന്ധിച്ച ചർച്ചകൾ എവർട്ടണും ഫ്രഞ്ച് ക്ലബായ ബോർഡെക്‌സും തമ്മിൽ പുരോഗമിക്കുകയാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട് ചെയുന്നത്. നാളെ ബോർഡെക്സ് ചെയര്മാന് സ്റ്റീഫൻ മാർട്ടിൻ എവർട്ടണിന്റെ പ്രതിനിധികളുമായി കൂടി കാഴ്ച്ച നടത്തും.

2016 ജനുവരിയിലാണ് മാൽകോം ബോർഡെക്സിൽ ചേർന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി ക്ലബുകളിലേക്ക് മാൽകോം ചേക്കേറുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു, എന്നാൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാൽകോമിനെ വിൽക്കാൻ ബോർഡെക്സ് വിസമ്മതിക്കുകയായിരുന്നു. ഏകദേശം 30 മില്യൺ തുകയാണ് എവർട്ടൺ മാൽകോമിനു വേണ്ടി മുടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement