ഫാബിനോ : ലിവർപൂളിന് കവചം

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ എല്ലായിപ്പോഴും കളിക്കുന്നത് മൂന്ന് മധ്യനിര കളിക്കാരെ ഉപയോഗിച്ചാണ്. അതിൽ ഏറ്റവും പ്രധാനി ആരാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു : ഫാബിനോ.

ലിവർപൂൾ കഴിഞ്ഞ സീസണിൽ നേടിയ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ഫാബിനോയുടെ പങ്ക് ചില്ലറ അല്ല. എതിരാളികളുടെ കാലുകളിൽ നിന്ന് പന്ത് തട്ടിയെടുത്തു ഫാബിനോ തുടക്കം കുറിക്കുന്ന അറ്റാക്കുകൾ എതിരാളികൾക്ക് എന്നും എപ്പോഴും തലവേദന തന്നെ ആയിരുന്നു.

എന്നാൽ ഫാബിനോയുടെ തുടക്കം അത്ര സുഗമം ആയിരുന്നില്ല. 39 മില്യൺ പൗണ്ടിന് മൊണാക്കോയിൽ നിന്ന് ലിവർപൂളിൽ എത്തിയ ഫാബിനോയെ തുടക്കത്തിൽ ക്ളോപ്പ് അധികം മത്സരങ്ങളിൽ കളിപ്പിച്ചില്ല. പ്രീമിയർ ലീഗിന്റെ ശൈലിയുമായി ഇണങ്ങുവാനും പൊരുത്തപ്പെടാനുമായി നല്ല സമയം ക്ളോപ്പ് തന്റെ പുതിയ പോരാളിക്ക് നൽകി.

കഴിഞ്ഞ സീസൺ രണ്ടാം പകുതിയിലാണ് ഫാബിൻഹോ തന്റെ കഴിവുകൾ പരമാവധി പുറത്തെടുത്തത് . ലിവർപൂൾ പ്രീതിരോധ നിരയുടെ മുൻപിൽ ഒരു കവചമായി ഫാബിനോ നില കൊണ്ടു . ഫാബിനോ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന 21 കളികളിൽ 17 ജയവും 4 സമനിലയും ആണ്‌ ലിവർപൂളിന് നേട്ടം . ഈ ഒരു വസ്തുത കണക്കിൽ എടുത്താൽ തന്നെ നമ്മുക്ക് മനസ്സിലാവും ഫാബിനോയുടെ ലിവർപൂൾ ടീമിലെ സ്വാധീനം. ബോൾ ടാക്കിൾ ചെയ്ത എടുക്കുന്നതിനും ഉപരി മുന്നേറ്റ നിരക്ക് നല്ല ക്രോസ്സുകളും ത്രൂ ബോളുകളും നൽകുന്നതിലും ഫാബിനോ മികച്ചു നിന്നു . മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സാദിയോ മനേക്‌ നൽകിയ ആ ക്രോസ്സ്‌ തന്നെ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.

ഇത്തവണയും മികച്ച ഒരു തുടക്കമാണ് ഫാബിനോയ്ക്ക് ലഭിച്ചിരിക്കുന്നത്. നോർവിച് സിറ്റിക്ക് എതിരെയുള്ള കളിയിൽ എട്ടു ടാക്കിലും രണ്ട് ഇന്റർസെപ്ഷനും പത്ത് റിക്കവറിയും. ബോൾ നേടി അടുത്ത അറ്റാക്ക് തുടങ്ങുവാനുള്ള കഴിവാണ് ഫാബിനോയെ ലിവർപൂളിലെ മറ്റുള്ള മധ്യനിര കളിക്കാരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്. ആരെയൊക്ക മാറ്റി പരീക്ഷിച്ചാലും ഫാബിനോയെ ക്ലോപ്പ് മാറ്റുകയില്ല എന്നത് വ്യക്തം. പ്രീതിരോധനിരയേയും മധ്യനിരയേയും കൂട്ടിയോജിപ്പിക്കുന്ന അവിഭാജ്യ ഘടകം ആണ് ഫാബിനോ. മറ്റാർക്കും ആ ഉത്തരവാദിത്വം ഇത്രയുൻ മനോഹരമായി ചെയ്യുവാനും സാധിക്കുകയില്ല.

കഴിഞ്ഞ തവണ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നഷ്ടപെട്ടത്. ഇത്തവണ എന്ത് വില കൊടുത്തും ആ കിരീടം ആൻഫീൽഡിൽ എത്തിക്കുക എന്നതാവും ക്ളോപ്പിനും കൂട്ടർക്കും ഏറ്റവും പ്രധാനം. ലെസ്റ്റർ സിറ്റിയുടെ കിരീട നേട്ടത്തിൽ നിർണായ പങ്ക് വഹിച്ചത് മധ്യനിര കളിക്കാരനായ കന്റെ ആണെങ്കിൽ ലിവർപൂളിൽ ആ ചുമതല ഫാബിനോയ്ക്ക് ആണ് . 25 വയസ് മാത്രമുള്ള ഫാബിനോയ്ക്ക് അത് സാധിക്കും എന്നത് തീർച്ച. വരും കാലങ്ങളിൽ ലിവർപൂളിന്റെ മധ്യനിര ഫാബിനോയുടെ കൈയിൽ സുരക്ഷിതമാണെന്ന് നിസ്സൻശയം പറയാം.

ഇത്തവണ കിരീടം ആൻഫീൽഡിൽ വരുമോ ? കാത്തിരുന്നു കാണാം !