സാരിക്ക് ജോർജിഞ്ഞോ മകനെ പോലെ, ചെൽസി വിടുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു- ഫാബ്രിഗാസ്

na

ചെൽസി പരിശീലകൻ മൗറീസിയോ സാരിക് നേരെ വിമർശനവുമായി മൊണാക്കോ താരം സെസ്ക് ഫാബ്രിഗാസ്. സാരി ജോർജിഞ്ഞോയെ മകനെപോലെയാണ്‌ കാണുന്നതെന്നും ഇത്തരമൊരു സാഹചര്യത്തിൽ ചെൽസിയിൽ തന്റെ സ്‌ഥാനം ഉറപ്പാക്കുക എന്നത് പ്രയാസകരമായിരുന്നു എന്നും ഫാബ്രിഗാസ് കൂട്ടി ചേർത്തു.

എനിക്ക് ചെൽസിയിൽ കരാർ പുതുക്കാമായിരുന്നു, പക്ഷെ തന്റെ മകനെ പോലെ കാണുന്ന ഒരു കളികാരനുമായാണ് പുതിയ പരിശീലകൻ വന്നത്, എനിക്ക് എല്ലാ മത്സരങ്ങളും കളിക്കുക എന്നത് പ്രധാനപെട്ടതാണ്. ഇത്തരമൊരു സാഹചര്യത്തിൽ ചെൽസിക്ക് അപ്പുറം ചിന്തിക്കുക എന്നത് സ്വാഭാവികമാണ് എന്നാണ് ഫാബ്രിഗാസ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ജോർജിഞ്ഞോയുടെ വരവോടെ ചെൽസിയിൽ അവസരം കുറഞ്ഞ ഫാബ്രിഗാസ് ജനുവരിയിലാണ് ഫ്രഞ്ച് ക്ലബ്ബ് മോണോക്കോയിലേക് മാറിയത്.