അടുത്ത സീസൺ പ്രീമിയർ ലീഗ് സെപ്റ്റംബർ രണ്ടാം വാരത്തിൽ തന്നെ തുടങ്ങാനാണ് പ്രീമിയർ ലീഗ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പ്രീമിയർ ലീഗിലെ മൂന്ന് ക്ലബുകൾക്ക് ഒരാഴ്ച അധികം വിശ്രമം നൽകാൻ പ്രീമിയർ ലീഗ് തയ്യാറായേക്കും. യൂറോപ്യൻ ടൂർണമെന്റുകളിൽ ഇനിയും കളിക്കാൻ ബാക്കിയുള്ള മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, വോൾവ്സ് എന്നീ ടീമുകൾക്കാകും ഒരാഴ്ച അധികം വിശ്രമം നൽകുക.
പ്രീമിയർ ലീഗ് സീസൺ ഞായറാഴ്ച അവസാനിക്കും എങ്കിലും ഓഗസ്റ്റിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് മത്സരവും മാഞ്ചസ്റ്റർ യുണൈറ്റഡിനും വോൾവ്സിനും യൂറോപ്പ ലീഗ് മത്സരങ്ങളും കളിക്കാനുണ്ട്. ഇത് കണക്കിലെടുത്താണ് അധികം വിശ്രമം നൽകാൻ പ്രീമിയർ ലീഗ് അധികൃതർ ആലോചിക്കുന്നത്. എല്ലാവർക്കും സീസൺ ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ ഈ മൂന്ന് ടീമുകൾക്കും മത്സരം ഉണ്ടാകില്ല.