ആദ്യമായി ഒരു അർദ്ധ സെഞ്ച്വറി പോലുമില്ലാതെ ധോണിയുടെ ഐ.പി.എൽ സീസണ് അവസാനം

ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായി ഒരു അർദ്ധ സെഞ്ച്വറി പോലുമില്ലാതെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ സീസണ് അവസാനം. ഇന്ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലും ധോണിക്ക് അർദ്ധ സെഞ്ച്വറി നേടാൻ കഴിയാതെ പോയതോടെയാണ് ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായി ധോണി ഒരു അർദ്ധ സെഞ്ച്വറി പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്.

ഈ സീസണിൽ 14 ഐ.പി.എൽ മത്സരങ്ങൾ കളിച്ച ധോണി 25 ആവറേജിൽ 200 റൺസ് മാത്രമാണ് എടുത്തത്. ഇതിൽ പുറത്താവാതെ നേടിയ 47 റൺസ് ആണ് ധോണിയുടെ ടോപ് സ്കോർ. ധോണി അർദ്ധ സെഞ്ച്വറി നേടാതിരുന്നതിന് പിന്നാലെ ചരിത്രത്തിൽ ആദ്യമായി ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തിരുന്നു.