ലിവർപൂളിന് തിരിച്ചടി, അലിസൺ 8 ആഴ്ചയോളം പുറത്തിരിക്കും

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിന് സീസണിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടി. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റ ഗോൾ കീപ്പർ അലിസൺ 8 ആഴ്ച്ചയോളം കളത്തിന് പുറത്തിരിക്കും. നോർവിച് സിറ്റിക്കെതിരെ കളിയുടെ ആദ്യ പകുതിയിൽ അലിസണ് പരിക്കേറ്റ് കളം വിടേണ്ടി വന്നു.

ഗോൾകിക്ക് എടുക്കുന്നതിനിടെ ആയിരുന്നു അലിസണ് പരിക്കേറ്റത്. കാഫ് ഇഞ്ചുറി കാരണം 6-8 ആഴ്ച്ചകളോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ മെഡിക്കൽ റിപ്പോർട്ട്. ഇസ്താംബുള്ളിൽ നടക്കുന്ന യുവേഫ സൂപ്പർ കപ്പിൽ ചെൽസിക്കെതിരെ അഡ്രിയാൻ ആയിരിക്കും റെഡ്സിന്റെ വലകാക്കുക. ആൻഡി ലോനെർഗൻ ബെഞ്ചിലുമുണ്ടാകും.