എവർട്ടണെയും തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

Newsroom

ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു തിരികെയെത്തിയ മാഞ്ചസ്റ്റർ സിറ്റി വിജയം തുടർന്നു. ഇന്ന് എവർട്ടൺ ആണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് പ്രഹരം ഏറ്റുവാങ്ങിയത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ആദ്യ പകുതിയുടെ അവസാനം സ്റ്റെർലിംഗിലൂടെയാണ് ആണ് മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ റോഡ്രി സിറ്റിയുടെ രണ്ടാം ഗോൾ നേടി.

86ആം മിനുട്ടിലെ ബെർണാഡോ സിൽവയുടെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി വിജയവും ഉറപ്പിച്ചു. 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 26 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 15 പോയിന്റ് മാത്രമുള്ള എവർട്ടൺ 15ആം സ്ഥാനത്താണ്.