എവർട്ടൺ ഗോൾ കീപ്പർ ജോർദൻ പിക്ഫോർഡ് ഒരു മാസത്തേക്ക് പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കിൽ കാരണം എവർട്ടണിന്റെ ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർദൻ പിക്ഫോർഡ് ഒരു മാസത്തേക്ക് പുറത്ത്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിന് എതിരെ കളിക്കുമ്പോൾ ആണ് താരത്തിന് പരിക്കേറ്റത്. തുടക്ക് ആണ് താരത്തിന് പരിക്കേറ്റത്.

രണ്ടാം ഗോൾ കീപ്പർ ലോനർഗനും പരിക്കേറ്റതിനാൽ അടുത്ത മത്സരങ്ങളിൽ മൂന്നാം ഗോൾ കീപ്പർ ബെഗോവിച് ആവും അവർക്ക് ആയി വല കാക്കുക. രണ്ടു ഗോൾ കീപ്പർമാർ പുറത്ത് ആയതിനാൽ ചിലപ്പോൾ ഫ്രീ ഏജന്റ് ആയ താരത്തെ അവർ ടീമിൽ എത്തിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ മാസം അവസാനം അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേള വരുന്നതിനാൽ ഇതിനു സാധ്യത കുറവാണ്.