ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് ഹോഫൻഹെയിം

ബുണ്ടസ് ലീഗയിൽ വമ്പൻ അട്ടിമറി. ചരിത്രത്തിൽ ആദ്യമായി ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ കീഴടക്കി ഹോഫൻഹെയിം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് അലയൻസ് അറീനയിൽ ഹോഫൻഹെയിം നേടിയത്. കളിയുടെ രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറക്കുന്നത്.

സിർഗിസ് ആദമ്യൻ ഇരട്ട ഗോളുകൾ നേടിയാണ് ബയേണിനെ വീഴ്ത്തിയത്. ബയേണിന്റെ ആശ്വാസ ഗോൾ നേടിയത് ലെവൻഡോസ്കിയാണ്. ബയേണിനെതിരെ മികച്ച പ്രതിരോധം തീർത്ത ഹോഫൻഹെയിം വിലയേറിയ മൂന്ന് പോയന്റുകളാണ് നേടിയത്. ചാമ്പ്യൻസ് ലീഗിൽ 7-2 ന്റെ വമ്പൻ ജയം ടോട്ടെൻഹാമിനെതിരെ നേടിയ ബയേൺ ഇന്ന് അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

Previous articleഇഞ്ചുറി ടൈം പെനാൽറ്റി രക്ഷിച്ചു, ലെസ്റ്ററിനേയും മറികടന്ന് ലിവർപൂൾ
Next articleതുടർച്ചയായ നാലാം പ്രീമിയർ ലീഗ് മത്സരത്തിലും എവർട്ടൺ തോറ്റു