ചെൽസിയുടെ ചാമ്പ്യൻസ് യോഗ്യത തുലാസിലാക്കി എവർട്ടണ് ജയം

Photo:Twitter:@PremierLeague

ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് എവർട്ടണ് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു എവർട്ടന്റെ ജയം. ഇന്നത്തെ തോൽവിയോടെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു. ഇന്ന് ജയിച്ചിരുന്നേൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുൻപിലെത്താനും ചെൽസിക്കാവുമായിരുന്നു.

ആദ്യ പകുതിയിൽ എവർട്ടണെ കവച്ചുവെക്കുന്ന പ്രകടനമാണ് ചെൽസി പുറത്തെടുത്തത്. എന്നാൽ കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ഹസാർഡിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ മറ്റൊരു ടീമായി ഇറങ്ങി എവർട്ടൺ ചെൽസിയുടെ വലയിൽ രണ്ടു ഗോൾ അടിച്ചുകയറ്റുകയായിരുന്നു. എവർട്ടണ് വേണ്ടി റീചാർളിസൺ ആണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് എവർട്ടണ് അനുകൂലമായി ലഭിച്ച പെനാൽറ്റി ചെൽസി ഗോൾ കീപ്പർ കെപ രക്ഷപെടുത്തിയെങ്കിലും റീബൗണ്ട് വലയിലാക്കി സിഗേഴ്സൺ മത്സരം എവർട്ടന്റെ വരുതിയിലാക്കി.

Previous articleഏപ്രിലിൽ സ്പർസ് പുത്തൻ മൈതാനത്ത്, ആദ്യ മത്സരം ലണ്ടൻ ഡർബി
Next articleന്യൂസിലാണ്ട് ഒരു സുരക്ഷിത രാജ്യമെന്ന് ഇനി പറയാനാകുമെന്ന് തോന്നുന്നില്ലെന്ന് ഡേവിഡ് വൈറ്റ്