ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണ് പുതിയ പരിശീലകന് കീഴിൽ പുതിയ തുടക്കം. ഷോൺ ഡൈഷിന്റെ കീഴിൽ ആദ്യമായി ഇറങ്ങിയ എവർട്ടൺ ഇന്ന് ക്രേവൻ കേട്ടോജിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. ഈ സീസൺ പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ രണ്ടാം പരാജയം മാത്രമാണിത്.
ഇന്ന് ഒരു പുതിയ ഊർജ്ജവുമായി കളിക്കുന്ന എവർട്ടണെ ആണ് കാണാൻ ആയത്. ആദ്യ പകുതിയിൽ ആഴ്സണലിനെ പിടിച്ചു കെട്ടിയ എവർട്ടൺ ഒരു തവണ കാൾവട്ട് ലൂയിനിലൂടെ ഗോളിന് അടുത്ത് എത്തുകയും ചെയ്തു. രണ്ടാം പകുതിയിലും എവർട്ടൺ പോസിറ്റീവ് ഫുട്ബോൾ തന്നെ കളിച്ചു. 60ആം മിനുട്ടിൽ ടർകവോസ്കിയിലൂടെ എവർട്ടന്റെ ഗോൾ എത്തി. മക്നീലിന്റെ ബോളിന് തലവെച്ചായിരുന്നു തർകവോസ്കി ഗോൾ കണ്ടെത്തിയത്.
ആഴ്സണലിന്റെ ക്യാപ്റ്റൻ ഒഡെഗാർഡിന് ഇന്ന് കാര്യമായി തിളങ്ങാൻ ആവാത്തത് അർട്ടേറ്റയ്ക്ക് തിരിച്ചടിയായി. 76ആം മിനുട്ടിൽ ഒഡെഗാർഡിന് പകരം വിയേരയെ എത്തിച്ച് ആഴ്സണൽ അറ്റാക്ക് ശക്തിപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അവസരങ്ങൾ അധികം സൃഷ്ടിക്കാൻ ആഴ്സണൽ പരാജയപ്പെട്ടു
പരാജയപ്പെട്ടു എങ്കിലും ആഴ്സണൽ തന്നെയാണ് ലീഗിൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. അവർക്ക് ഒന്നാം സ്ഥാനത്ത് ഇപ്പോഴും അഞ്ച് പോയിന്റിന്റെ ലീഡ് ഉണ്ട്. എവർട്ടണ് ഇത് ഒക്ടോബറിനു ശേഷമുള്ള ആദ്യ വിജയമാണ്. ഈ വിജയത്തോടെ അവർ തൽക്കാലം റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തി. 21 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി 17ആം സ്ഥാനത്താണ് എവർട്ടൺ ഉള്ളത്.