പത്തു പേരെയും വെച്ച് 99ആം മിനുട്ടിലെ ഗോളിൽ എവർട്ടണ് ജയം

ഇന്ന് ഗുഡിസൺ പാർക്കിൽ ഒരു ഗംഭീര മത്സരം തന്നെയാണ് കണ്ടത്. എവർട്ടണും ന്യൂകാസിലും ഏറ്റുമുട്ടിയപ്പോൾ അത് റിലഗേഷൻ സോണിൽ പ്രത്യേകിച്ച് എവർട്ടണ് നിർണായകമായിരുന്ന മത്സരമായിരുന്നു‌. ന്യൂകാസിലിന്റെ ചെറുത്തു നിൽപ്പ് മറികടക്കുക ലമ്പാർഡിന് ഒട്ടും എളുപ്പമായിരുന്നില്ല. മത്സരം ഗോൾ രഹിതമായി നിൽക്കെ 83ആം മിനുട്ടിൽ വാറിന്റെ ഒരു വിവാദ തീരുമാനത്തിൽ എവർട്ടൺ താരം അലൻ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോവുകയും ചെയ്തു.

പിന്നീട് പത്തു പേരുമായി പൊരുതിയ എവർട്ടൺ അവസാനം 99ആം മിനുട്ടിൽ ന്യൂകാസിൽ വലയിൽ ഗോൾ എത്തിച്ചു. ഇവോബി ആണ് ഒരു ഇടം കാലൻ ഫിനിഷിലൂടെ ഗോൾ നേടിയത്. ഈ വിജയം എവർട്ടണെ റിലഗേഷൻ സോണിൽ നിന്ന് 3 പോയിന്റ് മുകളിൽ എത്തിച്ചു. ന്യൂകാസിൽ 31 പോയിന്റുമായി 14ആം സ്ഥാനത്താണ്.
I