എവർട്ടൺ യുവതാരം എമിലിയാനോ ലോറൻസിനെ സിറ്റി സ്വന്തമാക്കി

എവർട്ടന്റെ യുവതാരം എമിലിയാനോ ലോറൻസ് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ. 16കാരനായ താരത്തിന് എവർട്ടൺ നൽകിയ പുതിയ കരാർ വാഗ്ദാനം നിരസിച്ചാണ് താരം സിറ്റിയിലേക്ക് എത്തിയത്. അണ്ടർ 23 ടീമിൽ സ്ഥിരാംഗം ആയിട്ടും താരം ക്ലബ് വിടാൻ തന്നെ തീരുമാനിച്ചത് എവർട്ടൺ ആരാധരെ നിരാശരാക്കിയിരുന്നു.

വിങ്ങറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാൺ. എമിലിയാനോ ലോറൻസ്. മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരും താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ലോറൻസിന് 16 വയസ്സായത്. ഉയർന്ന നിലവാരമുള്ള ഫുട്ബോളർ ആയ ലോറൻസിന് വലിയ ഭാവി പ്രവചിക്കപ്പെടുന്നുണ്ട്. അഞ്ചു വർഷത്തോളം ഉള്ള കരാർ ആണ് എമിലിയാനോ സിറ്റിയിൽ ഒപ്പുവെച്ചത്.